ഹിന്ദിയില്‍ 365 ദിവസമൊക്കെ ഓടണമെങ്കില്‍ ഈ മോഡല്‍ ഫിലിംസാണ് പിടിക്കേണ്ടത്.
--------------------------
നായകന്റെയും നായികയുടെയും കുടുംബം ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരായിരിക്കും.
അയല്‍വാസികളായാ നായകനും നായികയും ചെറുപ്പം മുതലേ കളിക്കൂട്ടുകാരായിരിക്കും.
ഇവരുടെ ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍ ഇവര്‍ രണ്ട് പേരും മന്ദബുദ്ധികളായിരിക്കും.
--------------------------
ഇന്റര്‍വെല്ലിനു മുന്‍പ് നായകനും നായികയും കൂടി മൂന്ന് റൊമാന്റിക് സോങ്ങ്സ് ഉണ്ടാകും .
ഒരെണ്ണം അമേരിക്കേല് വേറൊരെണ്ണം ചൈനയില്‍ മറ്റൊരെണ്ണം ആഫ്രിക്കയില്‍.
ഒരു ഐറ്റം സോങ്ങും ഉണ്ടായിരിക്കും നടനും നടിയുമൊത്ത്.
സിനിമ കാണുന്ന എല്ലാവര്ക്കും അവര്‍ തമ്മില്‍ ലൈന്‍ ആണെന്ന് മനസിലായിട്ടുണ്ടാകും.
ഇടയ്ക്ക് ഫിലിം ഒളിഞ്ഞ് നിന്ന് കാണുന്ന തിയ്യറ്ററില്‍ ടിക്കറ്റ് കൊടുക്കുന്ന ചേട്ടനുള്‍പ്പെടെ ഇവര്‍ ലൈനാണെന്ന് മനസിലായിട്ടുണ്ടാകും.
അങ്ങനെ നില്‍ക്കുമ്പോഴാണ് ഇന്റര്‍വെല്‍ സീന്‍ വരിക.
--------------------------
നായകന്:എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്
നായിക:എന്താ (ഫിലിം കാണുന്ന എല്ലാര്ക്കും പുറത്ത് കപ്പലണ്ടി വില്‍ക്കണ ചേട്ടനു വരെ മനസിലായി എന്താ നായകന് പറയാന്‍ പോകുന്നതെന്ന്)
നായകന് ശബ്ദം വിറച്ച് കൊണ്ട്:ഐ ആം ഇന്‍ ലവ് വിത്ത് യൂ
നായിക:എന്ത്?ടിന്റു എന്നെ അങ്ങനെ ആണോ കണ്ടിരിക്കുന്നേ?നീ ഇങ്ങനെ ഒന്നും പറയുമെന്ന് ഞാന്‍ കരുതിയില്ല.
--------------------------
പിന്നെ ഫില്മേല് നായികയ്ക്ക് കുടുംബക്കാരു വേറെ കല്യാണം ആലോചിക്കും.അതറിഞ്ഞ നായകന് വാതിലിന്റെ ഇടയില്‍ കൈ ഇട്ട് വാതില്‍ തുറന്നും അടച്ചും കൈ വേദനിപ്പിക്കും അപ്പോ അത് കണ്ട് നായകന്റെ അമ്മ വിഷമിക്കും :(
--------------------------
നായകന് വേറെ ഒരു നടിയുമായി ഒരു ഐറ്റം സോങ്ങ് വരും.അത് കാണുമ്പോ നായികയ്ക്ക് ഫീല്‍ ചെയ്യും.
--------------------------
അങ്ങനെ ഇരിക്കുമ്പോഴാണ് നായികയ്ക്ക് സുഡാനില്‍ ബി എ യ്ക്ക് അഡ്മിഷന് കിട്ടുന്നത്.
നായികയെ കാണാനായി നായകന് വിമാനതാവളത്തില്‍ ബ്ലോക്കിലൊക്കെ പെട്ട് കഷ്ടപ്പെട്ട് എത്തും.
ആ ക്ലൈമാക്സ് യാത്രയില്‍ നായകന്റെ കോളേജിലെ വില്ലന്‍ വഴിയില്‍ തടയും.അവിടെ ഒരു ആക്ഷന്‍.
തല പൊട്ടി ഷര്‍ട്ട് കീറി നായകന് എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ കയറി കൊണ്ട് എടീ ഭാര്‍ഗവി എന്നോ സിമ്രാന് എന്നോ വിളിക്കും.
അവിടെ ഫ്ലൈറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോകുന്നു ഇവിടേ അവന് പേര് ഉറക്കെ വിളിക്കുന്നു.
ഫ്ലൈറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോകുന്നു ,പേര് ഉറക്കെ വിളിക്കുന്നു
ഫ്ലൈറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോകുന്നു ,പേര് ഉറക്കെ വിളിക്കുന്നു
ഫ്ലൈറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോകുന്നു ,പേര് ഉറക്കെ വിളിക്കുന്നു.
ഇത് മാറ്റി മാറ്റി കാണിക്കും.
അപ്പോ ഫ്ലൈറ്റില്‍ നിന്ന് നായിക ഓടി വരും.ഐ ലവ് യൂ ടാ ടീ എന്നൊക്കെ പറഞ്ഞ് അവരു കെട്ടിപിടിക്കും.
അങ്ങനെ എയര്‍ പോര്‍ട്ടില്‍ വെച്ച് അവര്‍ ഒന്നിക്കുകയാണ് .
--------------------------
എന്നിട്ടോ?
എന്നിട്ടവരെ കുഴിച്ചിടും...
--------------------------
ഹിന്ദി ആയത് കൊണ്ട് കഴിയില്ല.അവര്‍ പുനര്‍ജ്ജനിക്കും.
നായകനെ വില്ലന്‍ അടുത്ത ജന്മത്തില് അഭിനയിക്കണ സിനിമയിലും ക്ലൈമാക്സില്‍ ഒരു അമ്പലത്തിന്റെ അടുത്ത് വെച്ച് ഓടിച്ച് ഇട്ട് ഇടിക്കും.അപ്പോ നായകന്റെ അമ്മ അമ്പലത്തിലെ മണിയില്‍ തല അടിച്ച് ചോര വരു...ത്തി പ്രാര്‍ഥിക്കും.അപ്പോ നായകനു ശക്തി വരും അങ്ങനെ വില്ലനെ നായകന് ഇടിച്ച് വീഴ്ത്തും.. നായകന് വില്ലനെ ഇടിച്ച് വീഴ്ത്തുന്നു അമ്മ തല മണിയില്‍ അടിക്കുന്നു. നായകന് വില്ലനെ ഇടിച്ച് വീഴ്ത്തുന്നു അമ്മ തല മണിയില്‍ അടിക്കുന്നു. നായകന് വില്ലനെ ഇടിച്ച് വീഴ്ത്തുന്നു.ഇത്മാറ്റി മാറ്റി കാണിക്കണം. അടിക്കുന്നു.തുടരും

=you are great ya
ReplyDeleteLoL
ReplyDelete