Sunday, January 1, 2012

കുടുംബശ്രീ ട്രാവത്സ്

ഇത്രയുമൊക്കെ പേടിപ്പിച്ചിട്ടും ഞാന്‍ ഈ ഫിലിം ഡൌണ്‍ലോഡ് ചെയ്തു.

വീടിന്‍റെ അടുത്ത് ഒരു അമ്മാവന്‍ ഉണ്ട് എപ്പോഴും പുതിയ മലയാളം ഫിലിം ഉണ്ടോ മോനേ,പുതിയ മലയാളം ഫിലിം ഉണ്ടോ മോനേ എന്ന് ചോദിച്ച് ശല്യം ചെയ്യും അങ്ങേര്.
ഈ പടം ഡൌണ്‍ലോഡ് ചെയ്ത് കൊടുക്കണം.ഇനി മേലാല്‍ പുതിയ പടം ഒന്നും ഇല്ലേ എന്ന് ചോദിച്ച് അയാള്‍ ശല്യം ചെയ്യാന്‍ വരരുത്.
എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും x-(

ദേ മാവെലി കൊമ്പത്തിന്‍റെ script writer thomas thoppilkudi എന്നൊക്കെ പറഞ്ഞ് ഒരു കൂട്ടുകാരനെയും വിളിച്ച് അങ്കമാലിയില്‍ പോയി കണ്ടതാ.
ഇപ്പോ അവന്‍റെ ഏറ്റവും വലിയ ശത്രു ആണ് ഞാന്‍ :(

എ സ്മാള്‍ ഫാമിലി &മൊഹബത്ത്

ഒരു സ്മോള്‍ ഫാമിലി

മലയാളികള്‍ അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ മദ്യപാനം വിഷയമാക്കിയുള്ള ഒരു ഫിലിം ഇന്‍ഡ്യയില്‍ വന്നിട്ടുണ്ടൊ എന്നറിയില്ല
പക്ഷേ മലയാളത്തില്‍ ആദ്യമായി വന്നത് ഈ ഫിലിമിലാണ്.ഡയറക്ടര്‍ രാജസേനന്‍ സീരിയസായ ഒരു വിഷയം നര്‍മ്മം മദ്യത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു. രാജസേനന്‍റെ ഇമ്മിണി നല്ലൊരാള്‍ എന്ന തമാശ സില്‍മയ്ക്ക് ശേഷം ഒരു പാട് ചിരിപ്പിച്ചു ഇതും :-(

കഴിഞ്ഞ ഞായറാഴ്ച സൂര്യടിവിയില്‍ ആണ് ഈ ഫിലിം ഉണ്ടായിരുന്നത്. Film തുങ്ങിയപ്പോ തന്നെ മുറിയില്‍ ഉണ്ടായ പൂച്ച പുറത്തേക്ക് ഇറങ്ങി പോയി.
മൃഗങ്ങള്‍ക്ക് അപകടം മുന്‍ കൂട്ടി കാണാന്‍ കഴിയും എന്ന് ശാസ്ത്രഞന്മാര്‍ പറഞ്ഞത് കറക്ടാണെന്ന് മനസിലാക്കാന്‍ എങ്കിലും ഈ ഫിലിം ഉപകരിച്ചു .ഭയങ്കര ബുദ്ധി ഉള്ള പൂച്ച ആണ്.
പൂച്ചയ്ക്കുള്ള ചോറും മീന്‍ കറിയും തിന്നാന്‍ അടുത്ത് വെച്ചിരുന്നു.
സിനിമ തുടങ്ങിയപ്പോ പുറത്തേക്ക് പോയി.
കറക്ട് ഫിലിം തീര്‍ന്ന് വാര്‍ത്ത തുടങ്ങിയപ്പോ
പൂച്ച തിരിച്ച് വീട്ടിലേക്ക് വന്നു.എന്നിട്ടാ ആ ചോറും കറിയും തിന്നത്.
പൂച്ചയുടെ വാണിംഗ് മനസിലാക്കാതെ ഞാന്‍ പതിനഞ്ച് മിനുറ്റ് ഇരുന്ന് ഈ ഫിലിം കണ്ടു .

ഇമ്മിണി നല്ലൊരാളില്‍ നമ്മളെ ചിരിപ്പിച്ച് കൊന്നത് ജയസൂര്യേം നവ്യേം ആയിരുന്നെങ്കില്‍ ഈ ഫിലിമില്‍ കൈലാഷും അനന്യയും ആണ്.രണ്ട് പേരും അവരുടെ ജോലി വളരെ മനോഹരമായി ചെയ്തിരിക്കുന്നു.നമ്മള്‍ ശരിക്ക് ചിരിക്കുക എന്ന ജോലി കൂടി ചെയ്താല്‍ എല്ലാ ജോലിയും പൂര്‍ത്തിയാകും.കൈലാഷിനു റോള്‍ അല്പം കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.പക്ഷേ പ്രശ്നം ഇല്ല മലയാള ഫിലിം ഇന്‍ഡസ്ട്രി അല്ലേ അത് കൊണ്ട് കുഴപ്പമില്ല . പൃത്വിരാജ് വെള്ളിത്തിരയിലും നക്ഷത്ര കണ്ണുള്ള(ഫുള്ള് ടൈപ്പാന്‍ ടൈം ഇല്ല വലിയ പേരാ ആ സിനിമയുടെ) എല്ലാം അത്ര നന്നായി പെര്‍ഫോം ചെയ്തു എന്നെങ്കിക്ക് തോന്നുന്നില്ല.അത് പോലെ കാട്ടു ചെമ്പകത്തില്‍ ജയസൂര്യയും.കൈലാഷും ഇവരുടെ പോലെ ഒരു പത്ത് വര്‍ഷം കൊണ്ട് അഭിനയം ഒക്കെ പഠിച്ച് മെച്ചപ്പെട്ടാല്‍ മതിയാകും.മദ്യപാനത്തിന്‍റെ ദൂഷ്യവശങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്ന ഈ ഫിലിം കണ്ടത് മറക്കാനായി ഒരു പെഗ് അടിക്കാതെ കിടന്നുറങ്ങാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ അവനാണ് യഥാര്‍ഥ യോഗി.
--------------------------
------------------------
മൊഹബത്ത്

കഴിഞ്ഞതിന്‍റെ മുമ്പത്തെ ഞായറായാഴ്ച ഏഷ്യാനെറ്റില്‍ ആണ് ഈ ചിത്രം (10 മിനുറ്റ്)കാണാന്‍ കഴിഞ്ഞത്.നിനക്കായി,ഓര്‍മ്മയ്ക്കായി,കല്ലുമക്കായി എന്നീ ആല്‍ബങ്ങള്‍ ഡയറക്ട് ചെയ്തതിനു ശേഷം ജയറാമിനു ഒരു തിരിച്ച് പോക്ക് ഉണ്ടാക്കി കൊടുത്ത നോവല്‍ എന്ന ഫിലിം ഡയറക്ടര്‍ ഈസ്റ്റ് വിജയേട്ടന്‍ ഡയറക്ട് ചെയ്ത ഫിലിം ആണ് മൊഹബത്ത്.

തിയറ്ററുകളില്‍ നിന്ന് ട്രാഫികിനേയും സിറ്റി ഓഫ് ഗോഡിനേയുമെല്ലാം പുറത്താക്കി റിലീസ് ചെയ്യാന്‍ മാത്രം എന്ത് മാംഗോ തൊലിയാണീ ചിത്രത്തിലുള്ളതെന്ന് എനിക്ക് അറിയില്ലായിരുന്നു . പക്ഷേ ഫിലിം കണ്ടപ്പോ അങ്ങനെ ചിന്തിച്ചതില്‍ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. സ്വന്തമായി ഒരു വലിയ വസ്ത്ര വ്യാപാര സ്ഥാപനം ഉണ്ടായിരുന്ന വീട്ടിലെ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ ഉണ്ടാകുന്നതിന്‍റെ ഫലമായി ആ കുടുമ്പം കൊടും ദാരിദ്ര്യത്തില്‍ പെടുന്നു. വലിയൊരുവസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയായ ഒരു പെണ്‍കുട്ടി ചെറിയ ഒരു തുണിക്കടയില്‍ സെയില്‍ സ് ഗേള്‍ ആയി പോകേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു.ഒരു ഫിലിമില്‍ ആണെങ്കില്‍ പോലും ഇങ്ങനെ ഒന്നും ഒരു സാഹചര്യം ഒരു ഫില്‍മി ക്യാരക്ടറിനു വരരുതേ എന്ന് പ്രാര്‍ഥിച്ച് പോകും. പക്ഷേ കോളേജിലെ ഓള്‍ഡ് ബോയ് ഫ്രണ്ടിന്‍റെ സഹായം കൊണ്ട് അവള്‍ എല്ലാ പ്രശ്നങ്ങളും സോള്‍വ് ചെയ്യുന്നു.

കൂടുതല്‍ കഥ പറയുന്നില്ല.സിനിമയിലെ വില്ലന്‍ ജനാര്‍ദ്ദനന്‍ ആണെന്ന് അറിയാതെ ഫിലിം കണ്ടാലേ ഫിലിം കാണാന്‍ ഒരിത് ഉണ്ടാകൂ അത് കൊണ്ട് ആ ട്വിസ്റ്റിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല.മസ്റ്റ് വാച്ച്. ഈ ഫിലിം മീരജാസ്മിനു ബ്രേക്കോ മാപ്പിളഡാന്‍സോ ആയിരിക്കും.ഏഷ്യാനെറ്റില്‍ ഇത് വരെ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് ഇത് ആയിരിക്കും എന്ന് നിസ്സംശയം പറയാം

വിരുദ്ധഗിരി


വിരുധഗിരി - രചന ,സം‌വിധാനം- വിജയകാന്ത്
രചന എന്ന് പറയുമ്പോ വിജയകാന്തിന്‍റെ കഥ ആണെന്ന് തെറ്റിദ്ധരിക്കണ്ട പുള്ളി Taken എന്ന ഹോളിവുഡ് ഫിലിമില്‍(Taken) നിന്ന് കോപ്പി അടിച്ചെടുത്തതാണ്.ടേക്കണ്‍ ഫ്രം ടേക്കണ്‍.

Film തുടങ്ങുന്നത്- ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കൊല്ലാന്‍ ശ്രമിക്കുന്ന കുറച്ച് തീവ്രവാദികളെ പിടിക്കുന്ന സീന്‍ ആണ്.അങ്ങനെ വിജയകാന്ത് എല്ലാ തീവ്രവാദികളെയും പിടിച്ച് കഴിയുമ്പോ സ്കോട്ട് ലണ്ടിലെ ഡി ജി പി കരഞ്ഞ് കൊണ്ട് നന്ദി പറയുന്ന ഒരു സീന്‍ ഉണ്ട്.ആരുടെയും കണ്ണ് നിറഞ്ഞ് പോകും.അപ്പോ ആണ് നമുക്ക് സംശയം വരിക എനിക്ക് വട്ടായതാണോ സിനിമയിലുള്ളവര്‍ക്ക് വട്ടായതാണോ എന്ന്.വിനയന്‍റെ വാര്‍ ആന്‍ഡ് ലവില്‍ പാക്കിസ്ഥാനിലെ പല പട്ടാളക്കാരും മലയാളം പറയുന്നത് പോലെ കുറേ തായിപ്പന്മാര്‍..
കുറച്ച് നാള് മുമ്പ് ഇറങ്ങിയ ചൈനാ ടൌണില് അവിടുത്തെ ഗുണ്ടകള്‍,ബാറുടമകള്‍ തുടങ്ങി എന്തിനു ചീഫ് മിനിസ്റ്റര്‍ വരെ മലയാളി ആണ്.ചന്ദ്രനില്‍ പോലും മലയാളികള്‍ ഉണ്ടെന്ന് പറയണ പോലെ സ്ക്കോട്ട് ലണ്ടിലെ കുറേ തമിഴന്മാര്‍

പൊങ്കല്‍ തിരുവിഴായ്ക്ക് നാട്ടില്‍ പോകണം എന്ന് പറയുന്ന സ്കോട്ട് ലണ്ട് പോലീസിലെ ഒരു സായിപ്പ് കോണ്‍സ്റ്റബിളിനെ വെച്ച് ഒരു സീന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ മനോഹരമായേനേ.


ക്യാപ്റ്റന്‍ സ്ക്കോട്ട് ലണ്ടിലേക്ക് നമ്മടേ നായകന്‍ വെര്‍തെ പോയതല്ല. ഇന്‍ഡ്യയിലുള്ള എല്ലാ തീവ്രവാദികളെയും കൊന്നതിനു ശേഷം ആണ് സ്ക്കോട്ട് ലണ്ടിലേക്ക് ക്യാപ്റ്റന്‍ ഇവിടുന്നു പോയത്.മരിക്കുന്നതിനു മുമ്പ് അച്ചനു ഒരു വാക്ക് കൊടുത്തത്രേ ലോകത്തിലെ എല്ലാ തീവ്രവാദികളെയും കൊന്നതിനു ശേഷമേ വിവാഹം കഴിക്കൂ എന്ന്. [സ്കോട്ട് ലണ്ട് പോലീസിനോട് പറയണ ഒരു ഡയലോഗ് ആണ് ഇത് ]

സാധാരണ ഫിലിം കാണുമ്പോ നായകന്‍ വില്ലന്മാരെ എല്ലാം കൊന്ന് വിജയം കൈവരിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുക പക്ഷേ ഈ സൈസ് പടമൊക്കെ കാണുമ്പോ നായകനെ ഒന്ന് കൊന്നിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോകും
പക്ഷേ എങ്ങനെയാ പുള്ളി മരിക്കുക.?!

വിജയകാന്തിന്‍റെ നരസിമ്മ എന്നൊരു ഫിലിം ഉണ്ട് അതില് ഇന്‍ഡ്യന്‍ എയര്‍ഫോര്‍സും നേവിയും കരസേനക്കാരും എല്ലാം കൂടി വെടി വെയ്ക്കുമ്പോ പുള്ളി തല ചരിച്ചും ഉണ്ട ടവലിന്‍റെ ഉള്ളിലേക്കും കയറ്റി രക്ഷപ്പെടുന്നു.അപ്പോ രഘുവരന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.ഇങ്ങേരെ കൊല്ലാന്‍ ഉള്ള ഉണ്ട ഒന്നും കണ്ട് പിടിച്ചിട്ടില്ല മക്കളെ മടങ്ങി പോകിന്‍..

കൂടുതല്‍ മനസിലാക്കാന്‍ അടിയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://www.youtube.com/watch?v=f3CSBG-Zy_Y

ഭഗോതിഒരു കുഗ്രാമത്തില്‍ ചായക്കട നടത്തി കൊണ്ടിരിക്കുന്ന ഒരു പാവം പയ്യനു
ജീവിത സാഹചര്യം കൊണ്ട് ഇന്‍ഡ്യയെ മൊത്തം വെറുപ്പിക്കുന്ന അഥവാ ഭയപ്പെടുത്തുന്ന അധോലോക നായകാനാകേണ്ടി വരുന്ന ഒരു ദുരന്ത ലവ് സ്റ്റോറി.ഫിലിം നെയിം ഭഗവതി.
ലോകത്തെ ഒരു ചായക്കടക്കാരനും ഇങ്ങനെ ഒരവസ്ഥ വരരുത്.
ഈ ഫിലിം കണ്ട് ഹോട്ടല്‍ തുടങ്ങാനിരുന്ന
പലരും തീരുമാനം മാറ്റിയതായി കേട്ടിട്ടുണ്ട്.

ഒരു തവണ എങ്കിലും ചായക്കടയില്‍ പോയിട്ടുള്ളവര്‍ക്കും
ഏതെങ്കിലും അധോലോക നായകനെ പരിചയമുള്ളവര്‍ക്കും ഈ ഫിലിം ഇഷ്ടപ്പെടും ഞാന്‍ ഗ്യാരന്‍റി..

മൈ ..ഇംഗ്ലീഷ് വേണ്ട എന്‍റെ രേറ്റിംഗ് 6 ഔട്ട് ഓഫ് 5

ലയണ്‍ ഡ്രസ്[പുലിവേഷം]

[https://www.youtube.com/watch?v=-Cs977EvJXA&feature=player_embedded]
[ഈ വീഡിയോ കാണുക]


1സ്ക്കൂളില് പോകാന്‍ പറഞ്ഞപ്പോ മുനിയന്‍റെ ഒപ്പം പോവാന്‍ പറഞ്ഞു,
2.മാര്‍ക്കറ്റില്‍ പോകാന്‍ പറഞ്ഞപ്പോ മുനിയന്‍റെ കൂടെ പോകാന്‍ പറഞ്ഞു
3. ടോയ് ലെറ്റില്‍ പോകാന്‍ പറഞ്ഞപ്പോ മുനിയന്‍റെ കൂടെ പോകാന്‍ പറഞ്ഞു
4.പബില്‍ പോകണമെന്ന് പറഞ്ഞപ്പൊ മുനിയന്‍റെ കൂടെ പോകാന്‍ പറഞ്ഞു
? ഭര്‍ത്താവിന്‍റെ വീട്ടില്‍ പോകുമ്പോ മാത്രം മുനിയനെ കൊണ്ട് പോകാന്‍ പാടില്ലേ ?????????????????

ഈ മുനിയനെ ഈ പെണ്ണിന്‍റെ അച്ചന്‍ എടുത്ത് വളര്‍ത്തിയതാണ് .അവര്‍ തമ്മില്‍ ഉള്ളത് പച്ചക്കറി നിബദ്ധമായ ഒരു രോഗം ആണെന്ന് ചെറുക്കന്‍ വീട്ടുകാരെ പറഞ്ഞ് മനസിലാക്കാന്‍ ആ ഡാഡിക്ക് കഴിയുന്നില്ല.ഒരാണും പെണ്ണും ഒരുമിച്ച് ഒരു കട്ടിലില്‍ കുറച്ച് നേരം കിടന്നാലോ ഒരു ഹോട്ടലില്‍ റൂം എടുത്താലോ ,ഒരുമിച്ച് ഒരു
ടോയ് ലെറ്റില്‍ പോയാലോ അതെല്ലാം കപട സദാചാര ബോധത്തിന്‍റെ കണ്ണിലൂടേ കാണുന്ന ആ ചെറൂക്കന്‍ വീട്ടുകാര് വഴക്കിട്ട് പോകുന്നു .

കൂടുതല്‍ ഒന്നും പറയുന്നില്ല .എ പി വാസു ഫിലിംഅത് കൊണ്ട് .ബാക്കി എല്ലാം ഊഹിക്കാവുന്നതേ ഉള്ളൂ.
നായകനു ജീവിത സാഹചര്യം കൊണ്ടും വേറേ പണി ഒന്നും ഇല്ലാത്തത് കൊണ്ടും വലിയ ഒരു അധോലോക സംഘത്തിന്‍റെ
തലവനാകേണ്ട ഗതികേടൂണ്ടാകുകയും കുറേ ഗുണ്ടകളെയെല്ലാം കൊല്ലുണ്ടീ വരികയും ചെയ്യുന്നു :-(.


സഹോദരിക്ക് കല്യാണ ഡ്രസ് എടുക്കാന്‍ എന്നെല്ലാം ഇളയ ദളപതി വിജയ് ചെന്നയിലുള്ള ചെന്നൈ സില്‍ക്ക്സില്‍ പോയിട്ടൂണ്ടോ അന്നെല്ലാം തിരിച്ച് വന്നിട്ടൂള്ളത് ഇന്‍ഡ്യയെ മൊത്തം വെറുപ്പിക്കുന്ന അഥവാ ഭയപ്പെടുത്തുന്ന അധോലോക നായകാനായിട്ടാണ്.സഹോദരിക്ക്
കല്യാണ ഡ്രസ് എടുക്കാന്‍ എന്നെല്ലാം ഇളയ ദളപതി വിജയ് ചെന്നയിലുള്ള ചെന്നൈ സില്‍ക്ക്സില്‍ പോയിട്ടൂണ്ടോ അന്നെല്ലാം തിരിച്ച് വന്നിട്ടൂള്ളത് ഇന്‍ഡ്യയെ മൊത്തം വെറുപ്പിക്കുന്ന അഥവാ ഭയപ്പെടുത്തുന്ന അധോലോക നായകാനായിട്ടാണ്.അത് പ്രകൃതിനിയമം ആണ്.
ഈ ഡയറക്ടര്‍മാര്‍ക്കൊക്കെ ഒരു വിചാരമുണ്ട് ഒരു ദിവസം ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ ചെന്ന്
ഏതേലും ഒരു ഗുണ്ടയെ അടിച്ചാ ദാവൂദ് ഇബ്രാഹിം ആക്കുമെന്ന്.
എത്ര നാളത്തെ കഷ്ടപ്പാടിന്‍റെ ഫലമായാണൊരാള്‍ ഗുണ്ടയാകണതെന്ന് അറിയണവര്‍ക്കേ അറിയൂ.

അങ്ങനെ എല്ലാം കൊണ്ടും എല്ലാം തികഞ്ഞ ഒരു മികച്ച ഫിലിം ആണ് ഈ ഫുലിവേഷം.മസ്റ്റ് വാച്ച്.
മൈ റേറ്റിംഗ് -1.98 ഔട്ട് ഓഫ് - 5.00

ബ്ലാക്കാറ്റ്

മോശം സിനിമകള്‍ കണ്ടിട്ട് ദുഖിക്കുകയും ആ സിനിമകള്‍ നല്ലതാണെന്നു മറ്റുള്ളവര്‍ക്ക് സജസ്റ്റ് ചെയ്ത് മറ്റുള്ളവര്‍ ആ ഫിലിംസ് കണ്ട് വിഷമിക്കുമ്പോ അതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു സിനിമോസാഡിസ്റ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്പര്‍ ആണെന്ന് പറഞ്ഞ ഒരു ഫിലിം ആണ് ബ്ലാക്ക് കാറ്റ്.അന്ന് ടൈം ഇല്ലാത്തത് കൊണ്ട് കാണാന്‍ പറ്റിയില്ലാരുന്നു.പണ്ട് ടിവിയില്‍ കുറച്ച് സീന്‍സ് കണ്ടിരുന്നു. വേണ്ടപ്പെട്ടവരെല്ലാം അനീഷേ വേണ്ടാ അപകടം ആണ്, അറിഞ്ഞ് കൊണ്ട് എന്തിനാ ഇങ്ങനെ ഒരു പ്രശ്നത്തില്‍ ചാടുന്നത് എന്നൊക്കെ പറഞ്ഞിട്ടും ഞാന്‍ അത് ചെയ്തു.അങ്ങനെ പറഞ്ഞവരോട് എല്ലാം ഞാന്‍ നശിച്ചാ നിങ്ങള്‍ക്കെന്താ എന്ന് ചോദിച്ച് കൊണ്ട് Movies to See Die Before You Die :P ലെ പുതിയ അപ്ഡേറ്റിനു വേണ്ടീ youtube online movies ല് പോയി വിനയന്‍റെ ബ്ലാക്ക് കാറ്റ് എന്ന ഫിലിമിലെ പാര്‍ട്ട് വണിലെ കുറേ സീന്‍സ് ഞാന്‍ കണ്ടു.മുംബൈ പോലീസ് കമ്മീഷണറായി ജോലി ചെയ്ത് കൊണ്ടിരുന്നപ്പോ മരിച്ച് പോയ ആളാണ് സുരേഷ് ഗോപി[In Film‍].
മുംബൈയില്‍ ഈ കമ്മീഷണര്‍ ജോലി ചെയ്തോണ്ടിരുന്നപ്പോ മഹാരാഷ്ട്ര അഭ്യന്തരമന്ത്രി ആശിഷ് വിദ്യാര്‍ത്ഥി മകള്‍ മീന ആയി ലൈനായിരുന്നു ഇയാള്‍..

കേരളത്തിലെ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തുള്ള പ്രശസ്തനായ ഒരു ബെസ്റ്റ് ആയുര്‍വേദ ഡോക്ടറാണ് തിലകന്‍ .
മീന സ്ഥിരം ആയി വരുന്ന വയറു വേദന ഒരു കഥാപാത്രമാണ്. (വീണ്ടും സിനിമയില്‍)ഫോര്‍ട്ട് കൊച്ചിയിലെ ഈ ഡോക്ടറുടെ കൈപുണ്യത്തെ പറ്റി മീനയുടെ ഒരു ഫ്രണ്ട് പറയുന്നു . അങ്ങനെ കേരളത്തില്‍ വന്നു മരുന്നു വാങ്ങാന്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തിലെത്തുമ്പോ ദേഹത്ത് മുഴുവനും കറുത്ത പെയിന്‍റടിച്ച് ചാള വില്‍ക്കുന്നു സുരേഷ് ഗോപി..പത്ത് വര്‍ഷം മുമ്പ് ബോംബേല്‍ കമ്മീഷനറായിരുന്ന കാമുകനെ അര കിലോ പത്തേ അരകിലോ പത്തേ എന്നു പറഞ്ഞ് ഒരു കടപ്പുറത്ത് കാണേണ്ടി വരുന്ന ഒരു കാമുകിയുടെ അവസ്ഥ നിങ്ങളൊന്നു ആലോചിക്കൂ(വേറെ പണി ഒന്നും ഇല്ലെങ്കില്‍)

വിണ്ണൈത്താണ്ടി വരുവായ എന്ന ഫിലിമില്‍ സംഭവിച്ച പോലെ-
അന്നും പതിവു പോലെ കാമുകന്‍ കാമുകിയെ ആകസ്മികമായി ഓസ്ടേലിയയില്‍ വെച്ച് കണ്ടെത്തി അതൊക്കെ
സഹിക്കാം പക്ഷേ ഇത്.....
ഭാഗ്യത്തിനു ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഉണ്ടായിരുന്നു.അത് കൊണ്ട് അങ്ങനെ കാണേണ്ടി വന്ന സാഹചര്യത്തില്‍ നായികയുടെ മുഖത്ത് വന്ന ഭാവം മനസിലായി.She is crying,she is happy,She is crying അങ്ങനെ മാറി മാറി എഴുതി കാണിച്ചു അടിയില്‍.ഇന്നത്തെ മലയാളം ഫിലിം യങ്ങ് സൂപ്പര്‍സ്റ്റാര്‍സിനെല്ലാം
ഈ സബ്ടൈറ്റില്‍ തിയ്യറ്റര്‍ മുതല്‍ യൂസ് ചെയ്യാം.നായിക മരിച്ച് കിടന്നിട്ട് നായകന്‍ എന്താ ചിരിക്കുന്നതെന്നൊക്കെ തിയ്യറ്ററില്‍ ഇരുന്ന് ജനങ്ങള്‍ പറയുന്നതെല്ലാം ഒഴിവാക്കാന്‍ കഴിയും ഈ സബ്ടൈറ്റില്‍ തിയ്യറ്റര്‍ മുതല്‍ പരീക്ഷിച്ചാല്‍.

സുരേഷ് ഗോപി രാജന്‍ ദേവിന്‍റെ ഇടം കൈ ആയി ജോലി ചെയ്യുകയാണ് ഇവിടെ കടപ്പുറത്ത്.ഇവിടെയും ഒരു ലൈന്‍ ഉണ്ട്. സിനിമാ നടി കാര്‍ത്തിക ആയി ഒടുക്കത്തെ പ്രേമം ആണ്.രണ്ട് ലൈന്‍ ഉള്ളവര്‍ക്ക് എന്തായാലും ഈ ഫിലിം ഇഷ്ടപ്പെടും
പിന്നെ യൂട്യൂബ് ലോഡാകണില്ലാരുന്നു.
വിനയന്‍റെ പടം ആയത് കൊണ്ട് ഇനി എന്താകും എന്ന് ഊഹിക്കാം.വിനയന്‍ ചിത്രങ്ങളിലെ നായികമാര്‍ നല്ല വൃത്തി ഉള്ളവരായിരിക്കും അത് കൊണ്ട് അവര്‍ കുളിക്കുന്ന ഒരു സീന്‍ ഉണ്ടാകും
ഇതിലെ ഏതെങ്കിലും ഒരു നായികയെ വില്ലനായ ആശിഷ് എന്ന വിദ്യാര്‍ഥി ബാലസംഘം ചെയ്യും.സുരേഷ് ഗോപിയുടെ ഗുരു ആയ രാജന്‍ ദേവിനെയും തട്ടി കളയാന്‍ ചാന്‍സ് ഉണ്ട്.അപ്പോ നായകന്‍ ചെന്ന് അവരെ എല്ലാം തട്ടി കളയും കൊല്ലണ ടൈമില് നായികയുമായി അഭിനയിച്ച റൊമാന്‍റിക് സീന്‍സ് മനസില്‍ ആലോചിക്കും.രാജന്‍ പി ദേവ് ചോറ് വായില്‍ വെച്ച് കൊടുക്കുന്ന സീനുകളും ആലോചിച്ച് വില്ലന്മാരെ എല്ലാം കൊല്ലും.

എന്തായാലും ഒരു തവണ നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് കാണാനുള്ള ഫിലിം ഉണ്ട്.ഫ്രീ അണ്‍ ലിമിറ്റഡ് കണക്ഷന്‍ ഉണ്ടെങ്കില് ‍ഇപ്പോ തന്നെ ഡൌണ്‍ലോഡിനു ഇട്ടോളൂ.-ഈ ഫിലിം ഡൌണ്‍ ലോഡ് ചെയ്യാന്‍ വേണ്ടി ക്ലിക്ക് ചെയ്യുമ്പോള്‍ ടോറന്‍റ് കമ്പനിക്കാര് ആര്‍ യൂ ഷുവര്‍ എന്ന് രണ്ട് തവണ ചോദിക്കും?അതൊന്നും കണ്ട് ആരും പേടിക്കരുത്.

മിന്നാമിന്നിക്കൂട്ടം


ഈ ഫിലിമിനെ പറ്റി പറയുമ്പോ മീരാ ജാസ്മിന്റ്റെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ക്യാരക്ടറിനെ പറ്റി പറയാതെ വയ്യ.
മോഹന്‍ ലാല്‍ അങ്കിള്‍ ബണ്ണിനു വേണ്ടി തടി കൂട്ടി.
ബാബു ആന്‍റണി ചന്ത ഫിലിമിനു വേണ്ടി മാര്‍ക്കറ്റില്‍ നിന്നും ഡെയിലി പച്ചക്കറി വാങ്ങി.
മമ്മൂട്ടി പട്ടാളം എന്ന ഫിലിമിലെ റോളിന്റ്റെ തയ്യാറെടുപ്പിനു വേണ്ടി എടീ എം കൌണ്ടറിനു വെളിയില്‍ നില്‍ക്കുന്ന ഒരു പാട് സെക്യൂരിറ്റികളോട് സംസാരിച്ചു.

പക്ഷേ എന്‍റെ അഭിപ്രായത്തില്‍ അതൊന്നും അല്ല ഇതാണ് യഥാര്‍ഥ ഡെഡിക്കേഷന്‍.
ഈ ഫിലിമിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ക്യാരക്ടറിന്റ്റെ പെര്‍ഫെക്ഷനു
വേണ്ടി മീര C,C++,Java എന്നീ ലാങ്കേജുകള്‍ പഠിച്ചു.ഫിലിമിനു ആവശ്യമില്ലെങ്കില്‍ പോലും
ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗിന്‍റെ കോഴ്സുകളും ചെയ്തു.
അതിന്‍റെ ഒക്കെ എല്ലാം ഒരു ഫലം ഓരോ സീനിലും കാണാം.
മസ്റ്റ് വാച്ച് മൂവി .മൈ റേറ്റിംഗ് ഫുള്‍ ഔട്ട് ഓഫ് ഫൂള്‍.