Sunday, January 1, 2012

എ സ്മാള്‍ ഫാമിലി &മൊഹബത്ത്

ഒരു സ്മോള്‍ ഫാമിലി

മലയാളികള്‍ അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ മദ്യപാനം വിഷയമാക്കിയുള്ള ഒരു ഫിലിം ഇന്‍ഡ്യയില്‍ വന്നിട്ടുണ്ടൊ എന്നറിയില്ല
പക്ഷേ മലയാളത്തില്‍ ആദ്യമായി വന്നത് ഈ ഫിലിമിലാണ്.ഡയറക്ടര്‍ രാജസേനന്‍ സീരിയസായ ഒരു വിഷയം നര്‍മ്മം മദ്യത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു. രാജസേനന്‍റെ ഇമ്മിണി നല്ലൊരാള്‍ എന്ന തമാശ സില്‍മയ്ക്ക് ശേഷം ഒരു പാട് ചിരിപ്പിച്ചു ഇതും :-(

കഴിഞ്ഞ ഞായറാഴ്ച സൂര്യടിവിയില്‍ ആണ് ഈ ഫിലിം ഉണ്ടായിരുന്നത്. Film തുങ്ങിയപ്പോ തന്നെ മുറിയില്‍ ഉണ്ടായ പൂച്ച പുറത്തേക്ക് ഇറങ്ങി പോയി.
മൃഗങ്ങള്‍ക്ക് അപകടം മുന്‍ കൂട്ടി കാണാന്‍ കഴിയും എന്ന് ശാസ്ത്രഞന്മാര്‍ പറഞ്ഞത് കറക്ടാണെന്ന് മനസിലാക്കാന്‍ എങ്കിലും ഈ ഫിലിം ഉപകരിച്ചു .ഭയങ്കര ബുദ്ധി ഉള്ള പൂച്ച ആണ്.
പൂച്ചയ്ക്കുള്ള ചോറും മീന്‍ കറിയും തിന്നാന്‍ അടുത്ത് വെച്ചിരുന്നു.
സിനിമ തുടങ്ങിയപ്പോ പുറത്തേക്ക് പോയി.
കറക്ട് ഫിലിം തീര്‍ന്ന് വാര്‍ത്ത തുടങ്ങിയപ്പോ
പൂച്ച തിരിച്ച് വീട്ടിലേക്ക് വന്നു.എന്നിട്ടാ ആ ചോറും കറിയും തിന്നത്.
പൂച്ചയുടെ വാണിംഗ് മനസിലാക്കാതെ ഞാന്‍ പതിനഞ്ച് മിനുറ്റ് ഇരുന്ന് ഈ ഫിലിം കണ്ടു .

ഇമ്മിണി നല്ലൊരാളില്‍ നമ്മളെ ചിരിപ്പിച്ച് കൊന്നത് ജയസൂര്യേം നവ്യേം ആയിരുന്നെങ്കില്‍ ഈ ഫിലിമില്‍ കൈലാഷും അനന്യയും ആണ്.രണ്ട് പേരും അവരുടെ ജോലി വളരെ മനോഹരമായി ചെയ്തിരിക്കുന്നു.നമ്മള്‍ ശരിക്ക് ചിരിക്കുക എന്ന ജോലി കൂടി ചെയ്താല്‍ എല്ലാ ജോലിയും പൂര്‍ത്തിയാകും.കൈലാഷിനു റോള്‍ അല്പം കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.പക്ഷേ പ്രശ്നം ഇല്ല മലയാള ഫിലിം ഇന്‍ഡസ്ട്രി അല്ലേ അത് കൊണ്ട് കുഴപ്പമില്ല . പൃത്വിരാജ് വെള്ളിത്തിരയിലും നക്ഷത്ര കണ്ണുള്ള(ഫുള്ള് ടൈപ്പാന്‍ ടൈം ഇല്ല വലിയ പേരാ ആ സിനിമയുടെ) എല്ലാം അത്ര നന്നായി പെര്‍ഫോം ചെയ്തു എന്നെങ്കിക്ക് തോന്നുന്നില്ല.അത് പോലെ കാട്ടു ചെമ്പകത്തില്‍ ജയസൂര്യയും.കൈലാഷും ഇവരുടെ പോലെ ഒരു പത്ത് വര്‍ഷം കൊണ്ട് അഭിനയം ഒക്കെ പഠിച്ച് മെച്ചപ്പെട്ടാല്‍ മതിയാകും.മദ്യപാനത്തിന്‍റെ ദൂഷ്യവശങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്ന ഈ ഫിലിം കണ്ടത് മറക്കാനായി ഒരു പെഗ് അടിക്കാതെ കിടന്നുറങ്ങാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ അവനാണ് യഥാര്‍ഥ യോഗി.
--------------------------
------------------------
മൊഹബത്ത്

കഴിഞ്ഞതിന്‍റെ മുമ്പത്തെ ഞായറായാഴ്ച ഏഷ്യാനെറ്റില്‍ ആണ് ഈ ചിത്രം (10 മിനുറ്റ്)കാണാന്‍ കഴിഞ്ഞത്.നിനക്കായി,ഓര്‍മ്മയ്ക്കായി,കല്ലുമക്കായി എന്നീ ആല്‍ബങ്ങള്‍ ഡയറക്ട് ചെയ്തതിനു ശേഷം ജയറാമിനു ഒരു തിരിച്ച് പോക്ക് ഉണ്ടാക്കി കൊടുത്ത നോവല്‍ എന്ന ഫിലിം ഡയറക്ടര്‍ ഈസ്റ്റ് വിജയേട്ടന്‍ ഡയറക്ട് ചെയ്ത ഫിലിം ആണ് മൊഹബത്ത്.

തിയറ്ററുകളില്‍ നിന്ന് ട്രാഫികിനേയും സിറ്റി ഓഫ് ഗോഡിനേയുമെല്ലാം പുറത്താക്കി റിലീസ് ചെയ്യാന്‍ മാത്രം എന്ത് മാംഗോ തൊലിയാണീ ചിത്രത്തിലുള്ളതെന്ന് എനിക്ക് അറിയില്ലായിരുന്നു . പക്ഷേ ഫിലിം കണ്ടപ്പോ അങ്ങനെ ചിന്തിച്ചതില്‍ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. സ്വന്തമായി ഒരു വലിയ വസ്ത്ര വ്യാപാര സ്ഥാപനം ഉണ്ടായിരുന്ന വീട്ടിലെ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ ഉണ്ടാകുന്നതിന്‍റെ ഫലമായി ആ കുടുമ്പം കൊടും ദാരിദ്ര്യത്തില്‍ പെടുന്നു. വലിയൊരുവസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമയായ ഒരു പെണ്‍കുട്ടി ചെറിയ ഒരു തുണിക്കടയില്‍ സെയില്‍ സ് ഗേള്‍ ആയി പോകേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു.ഒരു ഫിലിമില്‍ ആണെങ്കില്‍ പോലും ഇങ്ങനെ ഒന്നും ഒരു സാഹചര്യം ഒരു ഫില്‍മി ക്യാരക്ടറിനു വരരുതേ എന്ന് പ്രാര്‍ഥിച്ച് പോകും. പക്ഷേ കോളേജിലെ ഓള്‍ഡ് ബോയ് ഫ്രണ്ടിന്‍റെ സഹായം കൊണ്ട് അവള്‍ എല്ലാ പ്രശ്നങ്ങളും സോള്‍വ് ചെയ്യുന്നു.

കൂടുതല്‍ കഥ പറയുന്നില്ല.സിനിമയിലെ വില്ലന്‍ ജനാര്‍ദ്ദനന്‍ ആണെന്ന് അറിയാതെ ഫിലിം കണ്ടാലേ ഫിലിം കാണാന്‍ ഒരിത് ഉണ്ടാകൂ അത് കൊണ്ട് ആ ട്വിസ്റ്റിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല.മസ്റ്റ് വാച്ച്. ഈ ഫിലിം മീരജാസ്മിനു ബ്രേക്കോ മാപ്പിളഡാന്‍സോ ആയിരിക്കും.ഏഷ്യാനെറ്റില്‍ ഇത് വരെ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് ഇത് ആയിരിക്കും എന്ന് നിസ്സംശയം പറയാം

No comments:

Post a Comment