Sunday, January 1, 2012

ബ്ലാക്കാറ്റ്

മോശം സിനിമകള്‍ കണ്ടിട്ട് ദുഖിക്കുകയും ആ സിനിമകള്‍ നല്ലതാണെന്നു മറ്റുള്ളവര്‍ക്ക് സജസ്റ്റ് ചെയ്ത് മറ്റുള്ളവര്‍ ആ ഫിലിംസ് കണ്ട് വിഷമിക്കുമ്പോ അതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു സിനിമോസാഡിസ്റ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്പര്‍ ആണെന്ന് പറഞ്ഞ ഒരു ഫിലിം ആണ് ബ്ലാക്ക് കാറ്റ്.അന്ന് ടൈം ഇല്ലാത്തത് കൊണ്ട് കാണാന്‍ പറ്റിയില്ലാരുന്നു.പണ്ട് ടിവിയില്‍ കുറച്ച് സീന്‍സ് കണ്ടിരുന്നു. വേണ്ടപ്പെട്ടവരെല്ലാം അനീഷേ വേണ്ടാ അപകടം ആണ്, അറിഞ്ഞ് കൊണ്ട് എന്തിനാ ഇങ്ങനെ ഒരു പ്രശ്നത്തില്‍ ചാടുന്നത് എന്നൊക്കെ പറഞ്ഞിട്ടും ഞാന്‍ അത് ചെയ്തു.അങ്ങനെ പറഞ്ഞവരോട് എല്ലാം ഞാന്‍ നശിച്ചാ നിങ്ങള്‍ക്കെന്താ എന്ന് ചോദിച്ച് കൊണ്ട് Movies to See Die Before You Die :P ലെ പുതിയ അപ്ഡേറ്റിനു വേണ്ടീ youtube online movies ല് പോയി വിനയന്‍റെ ബ്ലാക്ക് കാറ്റ് എന്ന ഫിലിമിലെ പാര്‍ട്ട് വണിലെ കുറേ സീന്‍സ് ഞാന്‍ കണ്ടു.മുംബൈ പോലീസ് കമ്മീഷണറായി ജോലി ചെയ്ത് കൊണ്ടിരുന്നപ്പോ മരിച്ച് പോയ ആളാണ് സുരേഷ് ഗോപി[In Film‍].
മുംബൈയില്‍ ഈ കമ്മീഷണര്‍ ജോലി ചെയ്തോണ്ടിരുന്നപ്പോ മഹാരാഷ്ട്ര അഭ്യന്തരമന്ത്രി ആശിഷ് വിദ്യാര്‍ത്ഥി മകള്‍ മീന ആയി ലൈനായിരുന്നു ഇയാള്‍..

കേരളത്തിലെ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തുള്ള പ്രശസ്തനായ ഒരു ബെസ്റ്റ് ആയുര്‍വേദ ഡോക്ടറാണ് തിലകന്‍ .
മീന സ്ഥിരം ആയി വരുന്ന വയറു വേദന ഒരു കഥാപാത്രമാണ്. (വീണ്ടും സിനിമയില്‍)ഫോര്‍ട്ട് കൊച്ചിയിലെ ഈ ഡോക്ടറുടെ കൈപുണ്യത്തെ പറ്റി മീനയുടെ ഒരു ഫ്രണ്ട് പറയുന്നു . അങ്ങനെ കേരളത്തില്‍ വന്നു മരുന്നു വാങ്ങാന്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തിലെത്തുമ്പോ ദേഹത്ത് മുഴുവനും കറുത്ത പെയിന്‍റടിച്ച് ചാള വില്‍ക്കുന്നു സുരേഷ് ഗോപി..പത്ത് വര്‍ഷം മുമ്പ് ബോംബേല്‍ കമ്മീഷനറായിരുന്ന കാമുകനെ അര കിലോ പത്തേ അരകിലോ പത്തേ എന്നു പറഞ്ഞ് ഒരു കടപ്പുറത്ത് കാണേണ്ടി വരുന്ന ഒരു കാമുകിയുടെ അവസ്ഥ നിങ്ങളൊന്നു ആലോചിക്കൂ(വേറെ പണി ഒന്നും ഇല്ലെങ്കില്‍)

വിണ്ണൈത്താണ്ടി വരുവായ എന്ന ഫിലിമില്‍ സംഭവിച്ച പോലെ-
അന്നും പതിവു പോലെ കാമുകന്‍ കാമുകിയെ ആകസ്മികമായി ഓസ്ടേലിയയില്‍ വെച്ച് കണ്ടെത്തി അതൊക്കെ
സഹിക്കാം പക്ഷേ ഇത്.....
ഭാഗ്യത്തിനു ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഉണ്ടായിരുന്നു.അത് കൊണ്ട് അങ്ങനെ കാണേണ്ടി വന്ന സാഹചര്യത്തില്‍ നായികയുടെ മുഖത്ത് വന്ന ഭാവം മനസിലായി.She is crying,she is happy,She is crying അങ്ങനെ മാറി മാറി എഴുതി കാണിച്ചു അടിയില്‍.ഇന്നത്തെ മലയാളം ഫിലിം യങ്ങ് സൂപ്പര്‍സ്റ്റാര്‍സിനെല്ലാം
ഈ സബ്ടൈറ്റില്‍ തിയ്യറ്റര്‍ മുതല്‍ യൂസ് ചെയ്യാം.നായിക മരിച്ച് കിടന്നിട്ട് നായകന്‍ എന്താ ചിരിക്കുന്നതെന്നൊക്കെ തിയ്യറ്ററില്‍ ഇരുന്ന് ജനങ്ങള്‍ പറയുന്നതെല്ലാം ഒഴിവാക്കാന്‍ കഴിയും ഈ സബ്ടൈറ്റില്‍ തിയ്യറ്റര്‍ മുതല്‍ പരീക്ഷിച്ചാല്‍.

സുരേഷ് ഗോപി രാജന്‍ ദേവിന്‍റെ ഇടം കൈ ആയി ജോലി ചെയ്യുകയാണ് ഇവിടെ കടപ്പുറത്ത്.ഇവിടെയും ഒരു ലൈന്‍ ഉണ്ട്. സിനിമാ നടി കാര്‍ത്തിക ആയി ഒടുക്കത്തെ പ്രേമം ആണ്.രണ്ട് ലൈന്‍ ഉള്ളവര്‍ക്ക് എന്തായാലും ഈ ഫിലിം ഇഷ്ടപ്പെടും
പിന്നെ യൂട്യൂബ് ലോഡാകണില്ലാരുന്നു.
വിനയന്‍റെ പടം ആയത് കൊണ്ട് ഇനി എന്താകും എന്ന് ഊഹിക്കാം.വിനയന്‍ ചിത്രങ്ങളിലെ നായികമാര്‍ നല്ല വൃത്തി ഉള്ളവരായിരിക്കും അത് കൊണ്ട് അവര്‍ കുളിക്കുന്ന ഒരു സീന്‍ ഉണ്ടാകും
ഇതിലെ ഏതെങ്കിലും ഒരു നായികയെ വില്ലനായ ആശിഷ് എന്ന വിദ്യാര്‍ഥി ബാലസംഘം ചെയ്യും.സുരേഷ് ഗോപിയുടെ ഗുരു ആയ രാജന്‍ ദേവിനെയും തട്ടി കളയാന്‍ ചാന്‍സ് ഉണ്ട്.അപ്പോ നായകന്‍ ചെന്ന് അവരെ എല്ലാം തട്ടി കളയും കൊല്ലണ ടൈമില് നായികയുമായി അഭിനയിച്ച റൊമാന്‍റിക് സീന്‍സ് മനസില്‍ ആലോചിക്കും.രാജന്‍ പി ദേവ് ചോറ് വായില്‍ വെച്ച് കൊടുക്കുന്ന സീനുകളും ആലോചിച്ച് വില്ലന്മാരെ എല്ലാം കൊല്ലും.

എന്തായാലും ഒരു തവണ നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് കാണാനുള്ള ഫിലിം ഉണ്ട്.ഫ്രീ അണ്‍ ലിമിറ്റഡ് കണക്ഷന്‍ ഉണ്ടെങ്കില് ‍ഇപ്പോ തന്നെ ഡൌണ്‍ലോഡിനു ഇട്ടോളൂ.-ഈ ഫിലിം ഡൌണ്‍ ലോഡ് ചെയ്യാന്‍ വേണ്ടി ക്ലിക്ക് ചെയ്യുമ്പോള്‍ ടോറന്‍റ് കമ്പനിക്കാര് ആര്‍ യൂ ഷുവര്‍ എന്ന് രണ്ട് തവണ ചോദിക്കും?അതൊന്നും കണ്ട് ആരും പേടിക്കരുത്.

No comments:

Post a Comment